
എന്താണ് മെഡിക്കൽ കോഡിങ്ങ്?
മെഡിക്കൽ റെക്കോർഡുകൾ വിശകലനം ചെയ്ത്, അതിലെ മെഡിക്കൽ സർവീസസ്സ്, ഡയഗ്നോസിസ് എന്നിങ്ങനെയുള്ളവ ആൽഫ-ന്യൂമെറിക് കോഡ്സ് ആക്കി മാറ്റുക എന്നതാണ് മെഡിക്കൽ കോഡിങ്ങ് ജോലി.
എന്താണ് മെഡിക്കൽ ബില്ലിങ്ങ്?
അമേരിക്കയിൽ ആരംഭിക്കുകയും ഇന്ന് ലോകമെമ്പാടും തുടർന്ന് പോരുകയും ചെയ്യുന്ന ഏകീകൃത മെഡിക്കൽ ഇൻഷുറൻസ് പേയ്മെന്റ് പ്രാക്ടീസ് ആണ് മെഡിക്കൽ ബില്ലിംഗ്. മെഡിക്കൽ കോഡിങ്ങിലൂടെ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ശ്രദ്ധയോടെ വിശദമായ മെഡിക്കൽ/ഇൻഷുറൻസ് ബില്ലുകൾ ക്രോഡീകരിക്കുക എന്നതാണ് മെഡിക്കൽ ബില്ലറുടെ ജോലി.
ഏത് ബയോ-സയൻസസ് മേഖലയിൽ നിന്നുള്ളവർക്കും എളുപ്പം കടന്നു വരാവുന്ന ഒരു കരിയർ ആണ് മെഡിക്കൽ കോഡിങ്ങ് & ബില്ലിങ്ങ്. മറ്റു മേഖലകളിൽ നിന്നുള്ളവർക്കും മെഡിക്കൽ ടെർമിനോളജി, അനാട്ടമി എന്നിവ പഠിച്ച് മെഡിക്കൽ കോഡിങ്ങ് & ബില്ലിങ്ങ് ട്രെയിനിങ്ങ് ചെയ്യാം. നല്ല വിശകലന ശേഷി ആവശ്യമുള്ള ജോലിയാണ് ഇത്.
ഇന്ന് ആരോഗ്യപരിരക്ഷണ മേഖലയിൽ ഏറ്റവും അധികം നോൺ-ക്ലിനിക്കൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സ്പെഷ്യലിസ്റ്റ് മേഖലയാണ് ഹെൽത്ത്കെയർ ഐടി കരിയർ ആയ മെഡിക്കൽ കോഡിങ്ങ് & ബില്ലിങ്ങ്. ഇന്ത്യ, യുഎഇ, യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നിങ്ങനെ ലോകമെമ്പാടും തൊഴിൽ സാധ്യതയുള്ള ഒരു ഓഫീസ്-ബേസ്ഡ് ജോലിയാണ് കോഡിങ്ങ് & ബില്ലിങ്ങ്;
ഹോസ്പിറ്റൽസ്, ഹെൽത്ത്കെയർ പ്രാക്റ്റീസസ് എന്നിവക്ക് പുറമേ, ഇൻഷുറൻസ് കമ്പനികളും, മറ്റ് ഏജൻസികളും സ്കിൽഡ് കോഡിങ്ങ് & ബില്ലിങ്ങ് സ്പെഷ്യലിസ്റ്റ്സിനെ റിക്രൂട്ട് ചെയ്യുന്നു. നഴ്സിംഗ് മറ്റു പാരാമെഡിക്കൽ മേഘലകളിൽ നിന്ന് ഒരു ഓഫീസ് ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും ഈ ജോലി അഭിലഷണീയമാണ്.
എവിടെ പഠിക്കണം?
നിങ്ങൾ ഒരു എംപ്ലോയബിൾ കോഡർ കം ബില്ലർ ആകാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങളുടെ ആവശ്യം ഒരു ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനിങ്ങിന് ഉപരിയായി ഒരു യഥാർത്ഥ ജോലി പരിചയവും, സ്വന്തമായി ജോലി ചെയ്യാനുള്ള ആത്മവിശ്വാസവും നേടുക എന്നതാണ്.
ഇത്തരത്തിലാണ് സ്പെക്ട്രം മെഡിക്കൽ കോഡിങ്ങ് & ബില്ലിങ്ങിൽ 3 മാസത്തെ ഓൺ-ജോബ് ട്രെയിനിങ്ങ് നൽകുന്നത്. സ്പെക്ട്രം 1998ൽ ആരംഭിച്ച കേരളത്തിലെ മുൻനിര ഹെൽത്ത്കെയർ ഐടി കമ്പനിയാണ്.
ട്രെയിനിങ് ഫീ: 34500 (ടാക്സ് ഉൾപ്പടെ), തവണകളായി അടച്ചാൽ മതി.
ട്രെയിനിങ് കാലാവധി: 3 മാസം.
ഫോൺ: 9895682000, 0484-4082111
hradmin@spectrum.net.in, www.spectrum.co.in
Author: Arun Kumar Anthore
Is an HR Recruiter cum Career Guidance professional with many years of experience in IT recruitment and career / educational counseling.